pinarayi-vijayan

തിരുവനന്തപുരം: അടച്ചുപൂട്ടാൻ ഒരുങ്ങുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനിയുടെ (കെൽ) മാമലയിലെ പവർ ട്രാൻസ്‌ഫോർമർ നിർമ്മാണ യൂണിറ്റിന്റെയും പൾസ് പവർ ഇലക്ട്രിക് വെഹിക്കിൾ കമ്പനിയുമായി ചേർന്ന് സ്ഥാപിച്ച വൈദ്യുത വാഹന റീചാർജിംഗ് സ്റ്റേഷന്റെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.മന്ത്രി ഇ.പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.