anto

പാറശാല: വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസിനെ ഉപദ്രവിച്ച പ്രതിയെ അറസ്റ്റ് ചെയ്‌തു. കന്യാകുമാരി ജില്ലയിൽ വിളവങ്കോട് നീരോടി കോവിൽവിളാകാം വീട്ടിൽ ആൻറ്റോ (24) നെ ആണ് പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിന് വെളുപ്പിനാണ് സംഭവം. ഭാര്യാ വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം ഭാര്യയുടെ അമ്മയെ ചിരവ കൊണ്ട് ആക്രമിക്കുകയും തുടർന്ന് വീട്ട് ഉപകരണങ്ങൾ തകർക്കുന്നതായും വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസിനെ ഡൈനിംഗ് ടേബിളിന്റെ പൊട്ടിയ ഗ്ളാസ് കഷ്ണം ഉപയോഗിച്ച് അടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.