transgenders

തിരുവനന്തപുരം : ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള സോഷ്യോ എക്കണോമിക് സർവേ ഈ സാമ്പത്തിക വർഷം തുടരുന്നതിനുള്ള അനുമതി നൽകി ഉത്തരവായി. സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാൻസ്‌ജെൻഡർ പോളിസിയുടെ ഭാഗമായാണ് സർവേ നടത്തുന്നത്. ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുടെ സർവതോന്മുഖ പുരോഗതിക്ക് വേണ്ടിയാണ് സോഷ്യോ എക്കണോമിക് സർവെയും വ്യക്തിഗത വികസന പദ്ധതിയുമെന്ന് മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.