sambasivan-puraskaram

വർക്കല:കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന കാഥികൻ വി.സാംബശിവൻ സ്മാരക ട്രസ്റ്റിന്റെ പ്രഥമ സാംബശിവൻ പുരസ്കാരം പ്രസിദ്ധകാഥികൻ കാപ്പിൽഅജയകുമാറിന് നൽകി.അഡ്വ.വി.ജോയി എം.എൽ.എയാണ് അവാർഡും ശില്പവും വിതരണം ചെയ്തത്. ശരണ്യാസുരേഷ് അദ്ധ്യക്ഷത വഹിച്ചു.സാംബശിവന്റെ മകനും ട്രസ്റ്റ് സെക്രട്ടറിയുമായ പ്രൊഫ.വസന്തകുമാർ സാംബശിവൻ അജയകുമാറിനെ പൊന്നാട അണിയിച്ചു.കാഥികൻ കാപ്പിൽ സുബാഷ്,മുത്താന സുധാകരൻ,അഡ്വ.പി.സി.സുരേഷ്, ഗാനരചയിതാവ് വർക്കല അശോകൻ,കെ.ജി.സുരേഷ് എന്നിവർ പങ്കെടുത്തു.