
തിരുവനന്തപുരം: ശബരിമലയിൽ കുംഭമാസ പൂജയ്ക്കായി നട തുറക്കുമ്പോൾ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം സർക്കാർ തള്ളി. തീർത്ഥാടകരുടെ എണ്ണം അയ്യായിരത്തിൽ നിന്ന് 15,000 ആക്കണമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ ആവശ്യം. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ എണ്ണം വർദ്ധിപ്പിക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. വെള്ളിയാഴ്ച മുതൽ അഞ്ചു ദിവസത്തേക്കാണ് മാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്നത്.