
പ്രേക്ഷകശ്രദ്ധയാകർഷിച്ച ഫൈനൽസിനുശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന രണ്ട് പൂർത്തിയായി. സുജിത്‌ലാൽ സംവിധാനവും ബിനുലാൽ ഉണ്ണി രചനയും നിർവഹിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണി
കൃഷ്ണനാണ് നായകൻ. ഏറ്റുമാനൂരും പരിസരപ്രദേശങ്ങളിലുമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പൊളിറ്റിക്കൽ
സറ്റയറാണ് രണ്ട്. ഛായാഗ്രഹണം: അനീഷ് ലാൽ.ആർ.എസ്, കഥ, തിരക്കഥ, സംഭാഷണം: ബിനുലാൽ ഉണ്ണി, എഡിറ്റിംഗ്:
മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ടിനിടോം, മാനേജിംഗ് ഡയറക്ടർ: മിനിപ്രജീവ്, ലൈൻ പ്രൊഡ്യൂസർ: അഭിലാഷ് വർക്കല, ഗാനരചന: റഫീഖ് അഹമ്മദ്, സംഗീതം: ബിജിപാൽ, പ്രൊഡക്ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചമയം: പട്ടണം റഷീദ്, പട്ടണംഷാ, കല: അരുൺ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, ത്രിൽസ്: മാഫിയ ശശി,
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, അസോസിയേറ്റ് ഡയറക്‌ടേഴ്സ്: കൃഷ്ണവേണി, വിനോജ് നാരായണൻ, അനൂപ് കെ. എസ്, അസിസ്റ്റന്റ് ഡയറക്‌ടേഴ്സ്: സൂനകുമാർ, അനന്ദുവിക്രമൻ, ശരത്. ചീഫ് കാമറ അസോസിയേറ്റ്: ബാല, ക്യാമറ അസോസിയേറ്റ്സ്: അഖിൽ, രാമനുണ്ണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് എം. സുന്ദരം,
പ്രൊഡക്ഷൻ മാനേജർ: രാഹുൽ, ഫിനാൻസ് കൺട്രോളർ: സതീഷ് മണക്കാട്. പി.ആർ.ഒ: അജയ് തുണ്ടത്തിൽ. വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധികോപ്പ, ബാലാജിശർമ്മ, ഗോകുലൻ, സുബീഷ് സുധി, രാജേഷ്ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, സ്വരാജ്ഗ്രാമിക, രഞ്ജിത് കാങ്കോൽ, ജയശങ്കർ, ബിനു തൃക്കാക്കര, രാജേഷ്മാധവൻ, രാജേഷ് അഴീക്കോടൻ, കോബ്ര രാജേഷ്, ജനാർദ്ദനൻ, ഹരി കാസർകോഡ്, ശ്രീലക്ഷ്മി, മാല
പാർവതി, മറീന മൈക്കിൾ, മമിതബൈജു, പ്രീതി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.