survey-of-india

തിരുവനന്തപുരം: കേന്ദ്രസർക്കാർ സംരംഭമായ സർവേ ഒഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആധുനിക സർവേ ഗവേഷണ പരിശീലന കേന്ദ്രത്തിനായി നിർമ്മിച്ച കെട്ടിടം ഇന്നുച്ചയ്ക്ക് 2.30ന് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. പി.ടി.പി നഗറിലെ ഐ.എൽ.ഡി.എം പരിസരത്താണ് കെട്ടിടം. ആധുനിക സർവേ രീതിയായ കോർസ് ഇവിടെ പരിശീലിപ്പിക്കും. കോർസ് കേരളത്തിൽ നടപ്പിലാക്കാൻ സർവേ വകുപ്പ് സർവേ ഇന്ത്യയുമായി കരാർ ഒപ്പിട്ടിട്ടുണ്ട്.