cm

തിരുവനന്തപുരം: മുന്നൂറ് കോടി രൂപ ചെലവിൽ എറണാകുളത്ത് നിർമ്മിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തി. വ്യവസായ സൗഹൃദമല്ല കേരളം എന്ന ആക്ഷേപങ്ങൾക്ക് മറുപടിയാണ് സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെട്രോ കെമിക്കൽ പാർക്ക് ലക്ഷ്യമിടുന്നത് വ്യവസായങ്ങളുടെ ക്ലസ്റ്റർ ആണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.