kangana

വീണ്ടും വിവാദ ട്വീറ്റുകളുമായി നടി കങ്കണ റണൗട്ട്. ലോക സിനിമയിലെ നടിമാരെ വെല്ലുവിളിച്ചാണ് കങ്കണ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തന്നേക്കാൾ ബുദ്ധിയും അഭിനയശേഷിയുമുള്ള നടിമാർ ഈ ലോകത്ത് ഉണ്ടെങ്കിൽ താൻ അഹങ്കാരം അവസാനിപ്പിക്കാം എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. "ഈ ഗ്രഹത്തിലെ ഏതെങ്കിലും ഒരു നടിക്ക് എന്നേക്കാൾ ബുദ്ധിയും റേഞ്ചും ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് ഞാൻ തയ്യാറാണ്. അങ്ങനെ സംഭവിച്ചാൽ എന്റെ അഹങ്കാരം ഞാൻ മാറ്റിവയ്ക്കാം. പക്ഷേ അതുവരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാൻ തുടരും. അഭിനയത്തിൽ ഞാൻ കാണിക്കുന്ന റേഞ്ചിലുള്ള പ്രകടനം നടത്തുന്ന നടിമാർ ഇന്ന് ലോകത്തുണ്ടാകില്ല. പല തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മെറിൽ സ്ട്രീപ്പിനോളം കഴിവ് എനിക്കുണ്ട്. ഗാൽ ഗഡോട്ടിനെ പോലെ ആക്ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും എനിക്ക് കഴിയും." എന്നിങ്ങനെയാണ് കങ്കണയുടെ ട്വീറ്റുകൾ. മെറിൽ സ്ട്രീപ്പിന്റെ അഭിനയവുമായി താരതമ്യം ചെയ്തതോടെ കങ്കണയ്‌ക്കെതിരെ വിമർശനങ്ങളും ഉയർന്നു. ഇതിന് മറുപടിയായി എന്തിനാണ് നിങ്ങൾ വെള്ളക്കാരെ ആരാധിക്കുന്നത് എന്നാണ് കങ്കണ ചോദിക്കുന്നത്. അവരുടെ സിനിമകളുടെ ബഡ്ജറ്റും പ്രായ വ്യത്യാസവും മാറ്റിവയ്ക്കാം. അവർക്ക് തലൈവിയോ ധാക്കഡോ ചെയ്യാനാകുമോ? ക്വീൻ, തനു, ഫാഷൻ, പങ്ക ഇവയിൽ ഏതെങ്കിലും സിനിമ ചെയ്യാനാവുമോ എന്നും അതിന് കഴിയില്ലെന്നും കങ്കണ മറുപടിയായി പറഞ്ഞു.