saritha-s-nair

തിരുവനന്തപുരം: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് സരിത എസ് നായർ മുപ്പതോളം പേരിൽ നിന്ന് പണം തട്ടിയെന്ന് തട്ടിപ്പിനിരയായ നെയ്യാറ്റിൻകര സ്വദേശി അരുൺ.

തട്ടിപ്പിനിരയായവരെല്ലാം നെയ്യാ​റ്റിൻകര ഭാഗത്തുള്ളവരാണ്. പലരും 10 ലക്ഷത്തോളം രൂപ സരിതയ്ക്കു നൽകിയിട്ടുണ്ട്. തട്ടിപ്പ് നടത്താൻ സരിതയെ സഹായിച്ച പ്റാദേശിക നേതാവ് രതീഷ് വീട്ടിലുണ്ടെങ്കിലും പൊലീസ് തിരിഞ്ഞു നോക്കുന്നില്ല. സരിതയെ സഹായിച്ച പാർട്ടി നേതാക്കളുടെ പേരുകളടക്കം പുറത്തുവിടും. അഭിമുഖത്തിനുള്ള കാർഡും അപ്പോയിൻമെന്റ് ലെ​റ്ററും കൊണ്ടുവന്നു കാണിച്ചശേഷം ഉദ്യോഗസ്ഥർക്ക് അത്യാവശ്യമായി കൊടുക്കാനെന്നു പറഞ്ഞാണ് തുക വാങ്ങിയത്. ബവ്‌കോയിലും കെടിഡിസിയിലുമെല്ലാം ജോലി വാഗ്ദാനം ഉണ്ടായിരുന്നു. 15 ലക്ഷംരൂപയാണ് ജോലിക്കായി ആവശ്യപ്പെടുന്നത്. നേരിട്ടു സരിതയെ കണ്ടിട്ടില്ല. അവരുടെ അമ്മയെ കണ്ടിട്ടുണ്ട്. അവരുടെ ബന്ധുക്കളെയും അവരുമായി ബന്ധപ്പെട്ട് ഡീൽ നടത്തുന്ന ആളുകളെയും കണ്ടിട്ടുണ്ട്. മലയിൻകീഴിലെ ഇന്ദീവരമെന്ന വീട്ടിൽപോയി സരിതയുടെ അമ്മയെ കണ്ടു. അതിനു രണ്ടു ദിവസം മുൻപ് സരിതയുടെ അമ്മ വിളിച്ചിരുന്നു. എന്റെ മകൾക്കു തെ​റ്റുപ​റ്റി നിങ്ങൾക്കു നഷ്ടപ്പെട്ട കാശു തിരിച്ചു തരാം എന്നു പറഞ്ഞ് നിരന്തരം വിളിച്ചു. സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സരിത 50,000 രൂപ തന്റെ അക്കൗണ്ടലേക്ക് ഇട്ടുതന്നിട്ടുണ്ട്. അതിനും തെളിവുണ്ട്. ശക്തമായ തെളിവുകൾ ഇനിയും വരും. ഏതെല്ലാം തെളിവ് താൻ എടുത്തു എന്നു സരിതയ്ക്കറിയാം. അത് മുൻകൂട്ടി കണ്ടാണ് ശബ്ദരേഖ വ്യാജമാണെന്ന പ്റതികരണം നടത്തിയത്. അതു കാര്യമാക്കുന്നില്ല- അരുൺ പറഞ്ഞു.