okhi-park

പാറശാല:ഓഖി ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സ്മരണാർത്ഥം പൊഴിയൂർ പൊഴിക്കരയിൽ നിർമ്മിച്ച ഓഖി പാർക്ക് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജ്ജുനൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.സുരേഷ്‌ കുമാർ വിശിഷ്ടാതിഥിയായി.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ,പരുത്തിയൂർ,കൊല്ലങ്കോട് ഇടവക വികാരികളായ ഫാ.അഗസ്റ്റിൻ ജോൺ,ഫാ.ആന്റോ തുടങ്ങിയവർ പങ്കെടുത്തു.