
കഴക്കൂട്ടം: പ്രശസ്ത ഗായകൻ കഴക്കൂട്ടം വെട്ടുറോഡ് മേടയിൽ വീട്ടിൽ എം.എസ്. നസീം (65) അന്തരിച്ചു. 15 വർഷമായി പക്ഷാഘാതത്തെ തുടർന്ന് വലതുവശം തളർന്ന് കിടപ്പിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഒരാഴ്ച മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ 6.30ന് മരിച്ചു.
ഭാര്യ: ഷാഹിദ. മക്കൾ: നദിയ, നസ്മി. പരേതരായ മുഹമ്മദ് സാലി പിതാവും അസുമാബീവി മാതാവുമാണ്. സഹോദരങ്ങൾ: എം.എസ്. കബീർ (റിട്ട മ്യൂസിക് അദ്ധ്യാപകൻ), എം.എസ്. ഹുസൈൻ, എം.എസ്. സുൽഫി (സംഗീത സംവിധായകൻ എം.എസ്. ബാബുരാജിന്റെ മരുമകൻ), എം.എസ്. മുഹമ്മദ്, ഷൈല, പരേതരായ മാഷിദ, എം.എസ്. റാഫി.