
തിരുവനന്തപുരം: ക്രിസ്ത്യൻ നാടാർ സമുദായത്തിന് ഒ.ബി.സി സംവരണം നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ പ്രക്ഷോഭവും നിയമനടപടികളും ആരംഭിക്കാൻ കേസരി ഹാളിൽ ചേർന്ന ഒ.ബി.സി. സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു.
സംവരണം ലഭ്യമല്ലാത്ത ക്രിസ്ത്യൻ നാടാർ സമൂഹം കൂടി ഒ.ബി.സി യിൽ ഉൾപ്പെടുന്നതോടെ, മൂന്ന് ശതമാനം സംവരണ പരിധിയിൽ വരുന്ന 73 ഓളം പിന്നാക്ക സമുദായങ്ങളെ ഇത് സാരമായി ബാധിക്കും. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ന്യൂനപക്ഷ പ്രീണനം സർക്കാർ
പുന:പരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ആർട്ടിക്കിൾ 29,30 പ്രകാരം അവർക്ക് ന്യൂനപക്ഷാവകാശം നൽകുന്നുണ്ട് .75 ശതമാനത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ന്യൂനപക്ഷ പദവിയുള്ളതിനാൽ അവർക്ക് വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയില്ല. ഇപ്പോൾ തന്നെ മതന്യൂനപക്ഷങ്ങൾക്ക് 18 ശതമാനം സംവരണമുണ്ട്.
സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും കേസുകൾ ഫയൽ ചെയ്യുന്നതോടൊപ്പം 10,000ഗ്രാമങ്ങളിൽ നിന്ന് ഒ.ബി.സി സമുദായ സംഘടനാ ശാഖകൾ ഫെബ്രു :15മുതൽ 25വരെ പ്രതിഷേധ പോസ്റ്റുകാർഡ് അയയ്ക്കും .24ന് സെക്രട്ടേറിയറ്റ് നടയിലും, ജില്ലാ കളക്ട്രേറ്റുകൾക്കു മുമ്പിലും ധർണ നടത്താനും തീരുമാനിച്ചു.
വീര ശൈവ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.വി. ശിവൻ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ഉത്ഘാടനം ചെയ്തു.
, കെ.വിശ്വനാഥൻ നായർ, വിളപ്പിൽ ശാല ജയൻ ,വിളക്കിത്തല നായർ സമാജംപ, കെ.വി.ശിവൻ (അഖില ഭാരതീയ വീരശൈവ സഭ) ,പുഞ്ചക്കരി സുരേന്ദ്രൻ ( വൈകുണ്ഠ സ്വാമി ചാരിറ്റബിൾ ട്രസ്റ്റ്), മംഗലത്തുകോണം സുധി (വി.എച്ച്.പി), മംഗലയ്ക്കൽ അശോകൻ (പണ്ഡിതർ വിളക്കിത്തല നായർ സമാജം), അപ്പു.എൻ (അയ്യാ വൈകുണ്ഠ മിഷൻ) പാച്ചല്ലൂർ അശോകൻ (കേരള ഗണക കണിശ മഹാസഭ), പെരുകാവ് ഉദയകുമാർ (കെ.എസ്.വി.എസ് ) ബാലൻ രാജ് എം.എസ് , എൻ.സദാശിവം, പൂങ്കുളം സതീശ്, എ. ലാസർ (എ.എൻ.എ) എന്നിവർ സംസാരിച്ചു