flash-movies

കേരളകൗമുദി ഫ്‌ളാഷ് മൂവീസ് മാഗസിനിൽ പ്രസിദ്ധീകരിച്ച് വരുന്ന മുകേഷ് കഥകൾ 100 ലക്കം പൂർത്തിയായതിന്റെ ആഘോഷം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കേരളകൗമുദി അങ്കണത്തിൽ വച്ച് നടന്നു. കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടറും ഫ്‌ളാഷ് മൂവീസ് എഡിറ്ററുമായ ദർശൻ രവി മുകേഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും ഫ്‌ളാഷ് മൂവീസ് കോ ഓർഡിനേറ്റിംഗ് എഡിറ്ററുമായ വി.എസ്. രാജേഷ്, ഫ്ളാഷ് മൂവീസ് പത്രാധിപ സമിതി അംഗങ്ങളായ എസ്.അനിൽകുമാർ,മനോജ് വിജയരാജ്, ബിന്ദു പാലക്കാപ്പറമ്പിൽ , ഡിസൈനർ എൻ.ആർ രഞ്ജിത് കുമാർ, അസ്സിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ രതീഷ്‌ എം.എസ്‌ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.കേക്ക് മുറിച്ചായിരുന്നു ആഘോഷം. നടൻ, രാഷ്ട്രീയക്കാരൻ, ടെലിവിഷൻ അവതാരകൻ തുടങ്ങി വ്യത്യസ്ഥമായ മേഖലകളിൽ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന അനുമോദനങ്ങളേക്കാൾ ആനന്ദം മുകേഷ് കഥകളുടെ പേരിൽ ലഭിക്കുന്ന അനുമോദനങ്ങൾക്കാണെന്ന് മുകേഷ് പറഞ്ഞു.