veettamma

വക്കം: കായിക്കരക്കടവിൽ പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലം വിട്ടു നൽകില്ലെന്ന് വീട്ടമ്മ. റോഡിന് സ്ഥലം ഏറ്റടുക്കുന്നത് സംബന്ധിച്ച് തനിക്ക് യാതൊരറിയിപ്പും ഇതിനകം കിട്ടിയിട്ടില്ലെന്നും, കഴിഞ്ഞ ദിവസം സ്ഥലം അളന്ന് കുറ്റിയടിക്കാൻ റവന്യൂ അധികൃതർ വീട്ടിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും പ്രവാസിയായ വീട്ടമ്മ നെസ്സി പറഞ്ഞു.

പഴയ റോഡിൽ നിന്ന് ഇവരുടെ വീടിന്റെ ഒരു വശത്ത് കൂടിയാണ് അപ്രോച്ച് റോഡ് തുടങ്ങുന്നത്. അതിർത്തിക്കല്ല് ഇടാൻ എത്തിയ എം.എൽ.എ സത്യനോട് ഇക്കാര്യം വീട്ടമ്മ നേരിട്ടറിയിക്കുകയായിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് മാത്രേമേ റോഡിന്റെ നിർമ്മാണം ആരംഭിക്കുകയുള്ളൂവെന്ന് എം.എൽ.എ ഉറപ്പ് നൽകി. തുടർന്ന് സ്പെഷ്യൽ തഹസീൽദാർ മുമ്പാകെ വീട്ടമ്മ പരാതിയുമായി എത്തിയെങ്കിലും റോഡ് നിർമ്മാണവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു. തന്റെ ഭൂമി റോഡിന് വിട്ട് നൽകില്ലെന്നും, വസ്തു ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്നും വീട്ടമ്മ പറഞ്ഞു.