
തിരുവനന്തപുരം:കൊവിഡിനെ അതിജീവിക്കാനുള്ള ആഹ്വാനവും കരുതലും പ്രമേയമാക്കിയാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ സിഗ്‌നേച്ചർ ഫിലിം ഒരുക്കിയിരിക്കുന്നത്. പ്രതിസന്ധിയിലായ തിയേറ്ററുകൾ തുറക്കുന്നതും പ്രതീക്ഷയുടെ അഭ്രപാളികൾ സജീവമാകുന്നതുമെല്ലാം 47 സെക്കൻഡ് ദൈർഘ്യമുള്ള ഫിലിമിൽ പ്രതീകാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്. കൊവിഡ് മുന്നണിപ്പോരാളികൾക്കുള്ള ആദരവു കൂടിയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത സിഗനേച്ചർ ഫിലിം.
തിരുവനന്തപുരം, കൊച്ചി, തലശേരി,പാലക്കാട് എന്നീ മേഖലകളിൽ നടത്തുന്ന ഫെസ്റ്രിവലിൽ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങളും ചിത്രത്തിലുണ്ട്. സുഷിൻ ശ്യാമിന്റേതാണ് സംഗീതം. അനിമേഷൻ: അനന്തപത്മനാഭൻ,ശരത് രാജ്,ശ്യാമന്ത് കെ.എസ്,നീന അന്ന ജോൺസൺ,ടെറൻസ് ഡൊമിനിക്,മനു ശങ്കർ. ശബ്ദസംവിധാനം: വിഷ്ണു ഗോവിന്ദ്.