നാഗർകോവിൽ: നാഗർകോവിൽ - തിരുവനന്തപുരം ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മാർത്താണ്ഡം, പമം സ്വദേശി വിജയന്റെ മകൻ അജിൻ (26) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. അജിൻ കഴിഞ്ഞ ദിവസം കോട്ടാറിൽ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിൽ പോയിട്ട് ഇന്നലെ രാവിലെ ബൈക്കിൽ തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. കള്ളിയങ്കാട്ടുവച്ച് ബൈക്ക് നിയന്ത്രണം തെറ്റി എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ അജിൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.