sidharth

സൗബിൻ ഷാഹിറും ശാന്തി ബാലചന്ദ്രനും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന ജിന്നിന് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരത്തിൽ സ്വാസിക വിജയും റോഷൻ മാത്യുവും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഇൗരാറ്റുപേട്ടയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഇൗ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ അലൻസിയറും ശാന്തി ബാലചന്ദ്രനുമാണ്. ഗ്രീൻ വിച്ച് എന്റർടെയ്ൻമെന്റ്സിന്റെയും യെല്ലോവ് ബേർഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ വിനിത അജിത്ത്, ജോർജ് സാന്റിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചതുരത്തിന്റെ രചന നിർവഹിക്കുന്നത് സിദ്ധാർത്ഥ് ഭരതനും വിനോയ് തോമസും ചേർന്നാണ്. കാമറ - പ്രതീഷ് വർമ്മ, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റിംഗ് - ദീപു ജോസഫ്, കലാസംവിധാനം - അഖിൽ രാജ് ചിറയിൽ, കോസ്റ്റ്യൂംസ് - സ്റ്റെഫി സേവ്യർ, മേക്കപ്പ് - അഭിലാഷ്.എം, സംഘട്ടനം - മാഫിയാ ശശി, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ.