med

തിരുവനന്തപുരം: 2016 മുതലുള്ള ശമ്പള കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 2017 ജൂലായ് മുതലുള്ള കുടിശിക നൽകാൻ ധനവകുപ്പിനോട് ശുപാർശ ചെയ്യാമെന്നും രണ്ടാഴ്ചയ്ക്കകം നടപടിയുണ്ടാക്കാമെന്നും മന്ത്രി കെ.കെ.ശൈലജ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.