
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ രജിസ്ട്രാർ ആയി ഡോ. എ പ്രവീൺ ചുമതലയേറ്റു. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിൽ പ്രൊഫസറാണ് ഡോ. പ്രവീൺ. പരീക്ഷാ കൺട്രോളറായി പത്തനാപുരം എൻജിനിയറിംഗ് കോളേജിലെ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന ഡോ. എസ്. ആനന്ദ രശ്മി നിയമിതയായി. അക്കാഡമിക് ഡീൻ ആയി കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം പ്രൊഫസർ ഡോ. എ. സാദിഖും റിസർച്ച് ഡീൻ ആയി തൃശൂർ ഗവ. എൻജിയറിംഗ് കോളേജ് പ്രൊഡക്ഷൻ എൻജിനിയറിംഗ് വിഭാഗത്തിലെ പ്രൊഫസർ ഡോ. പി. ആർ. ഷാലിജും ചുമതലയേറ്റു. വി.കെ. ബീന ബീഗമാണ് ഫിനാൻസ് ഓഫീസർ.