
തിരുവനന്തപുരം: സ്വദേശ് ദർശൻ പദ്ധതിയിലുൾപ്പെടുത്തി ശബരിമല വികസനത്തിനും എരുമേലി, പമ്പ, സന്നിധാനം തീർത്ഥാടന സർക്യൂട്ടിനുമായി കേന്ദ്രസർക്കാർ നൽകിയ നൂറ് കോടി രൂപയിൽ പത്ത് ശതമാനം മാത്രമാണ് ചെലവഴിച്ചതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആരോപിച്ചു. 2016-17 കാലത്താണ് കേന്ദ്ര സർക്കാർ 100 കോടി രൂപ നൽകിയത്. എന്നാൽ 2018-19 ലും 2020-21ലും ഇതിൽ നിന്ന് ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല.
സ്വദേശ് ദർശനിൽ വരുന്ന മലബാറിലെ വിനോദ സഞ്ചാര പദ്ധതിക്ക് 80.37 കോടി അനുവദിച്ചതും കേരളം ഉപയോഗപ്പെടുത്തിയിട്ടില്ല.
ശബരിമലയുടെ പേരിൽ വീണ്ടും ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സി.പി.എമ്മിന്റെ നീക്കം തിരിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയുമെന്നും വി.മുരളീധരൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.