salary

തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മിഷന്റെ ശുപാർശപ്രകാരമുള്ള പെൻഷൻ പരിഷ്‌കരണത്തിന് 2019 ജൂലായ് ഒന്ന് മുതൽ പ്രാബല്യം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശമ്പള പരിഷ്‌കരണവും ഇതേ തീയതി മുതലാണ് നടപ്പാക്കുന്നത്. പരിഷ്‌കരിച്ച പെൻഷൻ ഏപ്രിൽ 1 മുതൽ നൽകും. പാർട്ട് ടൈം പെൻഷൻകാർക്കും ഇത് ബാധകമായിരിക്കും.30 വർഷത്തെ സേവനകാലത്തിന് മുഴുവൻ പെൻഷനും പത്തുവർഷത്തെ യോഗ്യതാ സേവനകാലത്തിന് ഏറ്റവും കുറഞ്ഞ പെൻഷനും നൽകുന്നത് തുടരും. കുറഞ്ഞ അടിസ്ഥാന പെൻഷൻ 11,500 രൂപയായും കൂടിയ പെൻഷൻ 83,400 രൂപയായും ഉയർത്തും. കുറഞ്ഞ അടിസ്ഥാന കുടുംബ പെൻഷൻ 11,500 രൂപയായും കൂടിയ അടിസ്ഥാന കുടുംബ പെൻഷൻ (സാധരണ നിരക്ക്) 50,040 രൂപയായും വർദ്ധിപ്പിക്കും. പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് പ്രതിമാസം 500 രൂപയാക്കും. മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതുവരെ ഇത് തുടരും.