uparodham

മുടപുരം:പതിനൊന്നു ദിവസമായി കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എസ്.ശ്രീകണ്ഠൻ,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ സുലഭ,ജി.ഗോപകുമാർ,വിനിത തുടങ്ങിയവർ പങ്കെടുത്തു.