sec

തിരുവനന്തപുരം: വിവിധ വകുപ്പുകളിലായി 240 പുതിയ സ്ഥിരം, കരാർ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പുതിയ

തസ്തികകൾ:

₹പുരാവസ്തു വകുപ്പിൽ 14 സ്ഥിരം തസ്തികകളും കരാറടിസ്ഥാനത്തിൽ 26 തസ്തികകളും .

₹ പുരാരേഖാ വകുപ്പിൽ 22 സ്ഥിരം തസ്തികകളും 39 കരാർ തസ്തികകളും .

₹ സംസ്ഥാനത്ത് 25 പുതിയ പൊലീസ് സബ്ഡിവിഷനുകൾ രൂപീകരിക്കും. കാട്ടാക്കട, വർക്കല, ശാസ്താംകോട്ട, കോന്നി, റാന്നി, അമ്പലപ്പുഴ, ഇടുക്കി, പീരുമേട്, എറണാകുളം സെൻട്രൽ, മുനമ്പം, പുത്തൻകുരിശ്, ഒല്ലൂർ, വലപ്പാട്, ചിറ്റൂർ, മണ്ണാർകാട്, കൊണ്ടോട്ടി, നിലമ്പൂർ, താനൂർ, ഫറോക്ക്, പേരാമ്പ്ര, സുൽത്താൻബത്തേരി, കൂത്തുപറമ്പ്, പേരാവൂർ, പയ്യന്നൂർ, ബേക്കൽ. ഇതിനായി 25 ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റന്റ് കമ്മിഷണർ തസ്തികകൾ.

₹സംസ്ഥാന ഓഡിറ്റ് വകുപ്പിൽ 39 തസ്തികകൾ .

₹ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കയർ പിത്ത് ഡിവിഷനിലേക്ക് 18 തസ്തികകൾ .

₹സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിൽ 32 തസ്തികകൾ .

₹ സർക്കാർ ലാ കോളേജുകളിൽ അധിക ബാച്ചുകൾ ആരംഭിക്കുന്നതിന് 13 അദ്ധ്യാപക തസ്തികകൾ .

₹കോഴിക്കോട് ജില്ലയിലെ കായക്കൊടി കെ.പി.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ കൊമേഴ്സ് ബാച്ചിൽ 4 തസ്തികകൾ.

₹കായിക യുവജനകാര്യ ഡയറക്ടറേറ്റിനു കീഴിൽ 10 തസ്തികകൾ .

ആ​ദി​വാ​സി​ക​ളി​ൽ​ ​നി​ന്ന് 500​ ​ബീ​റ്റ് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ന​ത്തി​നു​ള്ളി​ൽ​ ​ക​ഴി​യു​ന്ന​ ​ആ​ദി​വാ​സി​ക​ളി​ൽ​ ​നി​ന്ന് ​യോ​ഗ്യ​രാ​യ​വ​രെ​ ​ക​ണ്ടെ​ത്തി​ ​അ​ഞ്ഞൂ​റ് ​പേ​രെ​ ​ബീ​റ്റ് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​മാ​രാ​യി​ ​നി​യ​മി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.
പി.​എ​സ്.​സി​ ​സ്പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​വ​ഴി​യാ​കും​ ​നി​യ​മ​നം.​ ​ഇ​തി​നാ​യി​ 500​ ​റ​ഗു​ല​ർ​ ​ത​സ്തി​ക​ക​ൾ​ ​സൃ​ഷ്ടി​ക്കും.
ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ​വ​നം​വ​കു​പ്പി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ക്കാ​ർ​ക്കും​ ​അ​വി​വാ​ഹി​ത​രാ​യ​ ​അ​മ്മ​മാ​ർ,​ ​അ​വ​രു​ടെ​ ​കു​ട്ടി​ക​ൾ,​ ​വി​ധ​വ​ക​ളാ​യ​ ​അ​മ്മ​മാ​രു​ടെ​ ​കു​ട്ടി​ക​ൾ​ ​എ​ന്നി​വ​ർ​ക്കും​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കും.