ebin-yesudas

പാറശാല:പൊഴിയൂർ തെക്കേ കൊല്ലങ്കോട് എസ്.എം.ആർ.സി ഫുട്‌ബാൾ അക്കാദമിയിലൂടെ വളർന്ന് ഇന്ത്യൻ ഫുട്‌ബാൾ താരമായി നാടിന്റെ അഭിമാനമായി മാറിയ എബിൻ യേശുദാസിന് ജന്മനാടായ പൊഴിയൂരിൽ സ്വീകരണം നൽകി.സന്തോഷ് ട്രോഫി ഗ്രാമം എന്നറിയപ്പെടുന്ന ജില്ലയുടെ തെക്കേ അറ്റത്തുള്ള പൊഴിയൂരിലെ തെക്കേകൊല്ലങ്കോട് സ്വദേശിയും ടീമിലെ ഏക മലയാളിയുമാണ് എബിൻദാസ്.കടലിന്റെ മക്കൾ എന്നറിയപ്പെടുന്ന മൽസ്യത്തൊഴിലായികളായ പൊഴിയൂർ തെക്കേകൊല്ലങ്കോട് യേശുദാസിന്റെയും ശാലിനിയുടെയും മകനാണ്.