
നെടുമങ്ങാട്:കേന്ദ്ര ബഡ്ജറ്റിലൂടെ അക്ഷരാർത്ഥത്തിൽ കേന്ദ്രസർക്കാർ സമ്പന്നരുടെ കാവലാളാവുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ അനിൽ പറഞ്ഞു.സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും നെടുമങ്ങാട് മേഖലാ പ്രാദേശിക കാൽനട ജാഥകൾ ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.സമരസമിതി നേതാവ് ആർ.എസ് സജീവ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ,ആക്ഷൻ കൗൺസിൽ നേതാക്കളായ ജി.സുധാകരൻ നായർ, വി.കെ ഷീജ,ബി.ബിജു,ഡോ.എ.റഹീം,പി.എസ് ആനന്ദ്,പി.സുജുമേരി,എസ്.പദ്മകുമാർ,പി.എസ് അശോക്,എസ്.ഷീലാകുമാരി തുടങ്ങിയവർ സംസാരിച്ചു.