
തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്രമേളയിൽ അഞ്ച് മത്സര ചിത്രങ്ങളടക്കം ഇന്ന് പ്രദർശിപ്പിക്കുന്നത് 24 ചിത്രങ്ങൾ. വിയറ്റ്നാം ചിത്രമായ 'റോം',അസർബൈജാൻ ചിത്രം 'ബിലേസ്വർ', ആൻഡ്രെ മാറ്റിനസ് ചിത്രം 'ബേഡ് വാച്ചിംഗ്', ബ്രസീലിയൻ ചിത്രം 'മെമ്മറി ഹൗസ്', മോഹിത് പ്രിയദർശിയുടെ 'കോസ' എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ലിജോ പെല്ലിശേരിയുടെ റിലീസ് ചിത്രം ചുരുളിയുടെ ആദ്യ പ്രദർശനവും ഇന്നുണ്ടാകും.ടാഗോറിൽ ഉച്ചകഴിഞ്ഞ് 2.45നാണ് പ്രദർശനം .
ലോക സിനിമാ വിഭാഗത്തിൽ ദി വേസ്റ്റ് ലാൻഡ്,ദി വുമൺ ഹു റാൻ, ഡിയർ കോമ്രേഡ്സ്, നോ വെയർ സ്‌പെഷ്യൽ, 9, 75 തുടങ്ങിയ ഒൻപതു ചിത്രങ്ങളും ഇന്ത്യൻ സിനിമാ ഇന്ന് വിഭാഗത്തിൽ 12x12 അൺ ടൈറ്റിൽഡ്, ഗോഡ് ഓൺ ദി ബാൽക്കണി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.
കിം കി ഡുക്കിന്റെ സ്പ്രിഗ്,സമ്മർ,ഫാൾ,വിന്റർ ആൻഡ് സ്പ്രിംഗ്,ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന് ആദരം അർപ്പിക്കുന്ന അഗ്രഹാരത്തിൽ കഴുതൈ എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.നിള തിയേറ്ററിൽ വൈകിട്ട് 4.30 നാണ് പ്രദർശനം.കാലിഡോസ്‌കോപ്പ് വിഭാഗത്തിൽ കാൻ നീതർ ബി ഹിയർ നോർ ജേർണി ബിയോണ്ടാണ് പ്രദർശിപ്പിക്കുക.