kseb
photo

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ഇതനുസരിച്ച് കുറഞ്ഞ വേതനം 24400 രൂപയായിരിക്കും.

ഇന്നലെ മന്ത്രി എം.എം.മണിയുടെ സാന്നിദ്ധ്യത്തിലായിരുന്നു അന്തിമ ചർച്ച. ധാരണാ റിപ്പോർട്ട് കെ.എസ്.ഇ.ബി അംഗീകരിച്ച ശേഷം വിശദമായ ഉത്തരവ് പുറത്തിറക്കും.ജീവനക്കാരുടെ വിവിധ അലവൻസുകൾ കാലാനുസൃതമായി പരിഷ്‌കരിക്കാനും ശമ്പള സ്‌കെയിലിന്റെ തുടക്കം 24, 400/ രൂപയാക്കാനും ചർച്ചയിൽ ധാരണയാതായി മന്ത്രി അറിയിച്ചു. ഒരു സ്റ്റാഗ്‌നേഷൻ ഇൻക്രിമെന്റ് അധികമായി അനുവദിക്കും.ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ പിന്നാക്കം പോകില്ലെന്ന് മന്ത്രി പറഞ്ഞു.

കെ .എസ്. ഇ. ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എൻ. എസ് .പിള്ള, ശമ്പള പരിഷ്‌കരണ സമിതി ചെയർമാൻ ഡോ .പി .രാജൻ, ഡയറക്ടർമാരായ ആർ .സുകു, മിനി ജോർജ്, വിവിധ സംഘടനാപ്രതിനിധികൾ, ശമ്പള പരിഷ്‌കരണ സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.