
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5980 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47. രോഗികളിൽ 96 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 5457 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 386 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 18 മരണങ്ങളും സ്ഥിരീകരിച്ചു.