
കിളിമാനൂർ: 'വൈദ്യുതി സേവനങ്ങൾ വാതിൽപടിയിൽ' പദ്ധതിയുടെ കിളിമാനൂർ ഇലക്ട്രിക്കൽ സെക്ഷൻതല ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ആർ.ആർ. ബിജു പദ്ധതി വിശദീകരിച്ചു. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി. ഗിരി കൃഷ്ണൻ, കിളിമാനൂർ- പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കിളിമാനൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജോയിക്കുട്ടി സ്വാഗതവും അസിസ്റ്റന്റ് എൻജിനിയർ ഷിഫിലുദീൻ നന്ദിയും പറഞ്ഞു.