
മമ്മൂട്ടിയുടെ വസതിയിൽ എത്തിയ മോഹൻലാലിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ദുൽഖറിനും അമാലിനും കുഞ്ഞ് മറിയത്തിനുമൊപ്പം നിൽക്കുന്ന മോഹൻലാലിനെ ചിത്രത്തിൽ കാണാം. കടവന്ത്രയിലെ മമ്മൂട്ടിയുടെ വീട്ടിലാണ് മോഹൻലാൽ എത്തിയത്. ആഴ്ചകൾക്ക് മുമ്പുള്ള ചിത്രമാണ് മോഹൻലാലിന്റെ ഫാൻസ് പേജുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. നേരത്തെ ഇച്ചാക്കയ്‌ക്കൊപ്പം എന്ന ക്യാപ്ഷനോടെ മമ്മൂട്ടിക്കൊപ്പുള്ള ചിത്രം മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അന്ന് എടുത്തതാണ് ഈ ചിത്രവും. ഫോട്ടോയ്ക്ക് പോസ് ചെയ്യൂ എന്ന് പറയുന്ന പോലെ മുന്നിലേക്ക് ചൂണ്ടികാണിക്കുന്ന മോഹൻലാലിനെയും കൗതുകത്തോടെ താരത്തെ നോക്കുന്ന മറിയത്തെയും ചിത്രത്തിൽ കാണാം. നിമിഷങ്ങൾക്കകം ചിത്രം ആരാധകർ ഏറ്റെടുത്തു. മോഹൻലാലിന്റെ ദൃശ്യം 2 19ന് ആമസോൺ പ്രൈമിലൂടെ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ.