
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കൊവിഡ് വ്യാപനം ശക്തമായതോടെ പരിശോധന നിറുത്തിയതായി ആക്ഷേപം. ചൊവ്വാഴ്ച 100 പേരെ പരിശോധിച്ചപ്പോൾ 15 പേരിൽ കൊവിഡ് കണ്ടെത്തി. ഇതോടെ പരിശോധന നിറുത്തുകയായിരുന്നു.
കൊവിഡ് രോഗികൾ കൂടുതലുണ്ടായ ധനകാര്യവകുപ്പിൽ 50 ശതമാനം ജീവനക്കാരാണ് ജോലിക്കെത്തുന്നത്. പരിശോധന തുടർന്നാൽ എല്ലാ വിഭാഗത്തിലും ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
അതേസമയം, സാമൂഹിക അകലം പാലിക്കാനാവാത്ത തരത്തിലാണ് സെക്രട്ടേറിയറ്റിലെ ഓരോ വിഭാഗത്തിലെയും ഇരിപ്പടങ്ങൾ. ഇത് തന്നെ രോഗവ്യാപനത്തിന് ഇടയാക്കുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. സെക്‌ഷന് പുറത്തും കാന്റീനിലും ഒരു അകലവും പാലിക്കാത്ത അവസ്ഥയാണ്. 5800 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ 60 ശതമാനം ജീവനക്കാർ മാത്രമാണ് ജോലിക്കെത്തുന്നത്.