sec

തിരുവനന്തപുരം: കേരള എയ്ഡഡ് പ്രീപ്രൈമറി ടീച്ചേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. തുല്യജോലി തുല്യവേതനം, സർക്കാർ പ്രീപ്രൈമറി കുട്ടികളുടേത് പോലെ എയ്ഡഡ് മേഖലയിലെ പ്രീപ്രൈമറി കുട്ടികൾക്കും വിദ്യാഭ്യാസം സൗജന്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. ധർണയുടെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഒപ്പന അവതരണവും നാടൻപാട്ടും സംഘടിപ്പിച്ചു. ധർണ സംസ്ഥാന പ്രസിഡന്റ് ബിനു ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജാസ്മിൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷീബ എന്നിവർ പങ്കെടുത്തു.