
നെയ്യാറ്റിൻകര: പെട്രോൾ പമ്പിലെത്തി പമ്പ് ജീവനക്കാരെ അക്രമിച്ച കേസിൽ പിടിയിലായ പ്രതി പത്താംകല്ല് സ്വദേശി മഹേഷിനെ (27) കോടതി റിമാന്റ് ചെയ്തു. മൂന്നുകല്ലിൻമൂട്ടിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിലെ പെട്രോൽ പമ്പിൽ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കാറിലും ബൈക്കിലുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.