nvi

വെഞ്ഞാറമൂട്: പാറയ്ക്കൽ യു.പി.എസിനു പുതിയതായി അനുവദിച്ച ബഹുനില കെട്ടിടത്തിന്റെ നിർമ്മാണോദ് ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം മാണിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുതിരകുളം ജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാർ, വാർഡ് മെമ്പർമാരായ സുധീഷ്, ബിനു, ഗീതകുമാരി, പുഷ്പലത, അനി, ജയചന്ദ്രൻ ശിവപ്രസാദ്, പാറയ്ക്കൽ ഗോപി നാഥൻ തുടങ്ങിയവർ പങ്കെടുത്തു. ജി. രാജേന്ദ്രനെ സ്വാഗത സംഘം ചെയർമാനായും ജയശ്രീയെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.