yacobaya-sabha

തിരുവനന്തപുരം: യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന 42ാം ദിവസത്തെ അനിശ്ചിതകാല നിരാഹാര സമരം കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.

സമര സമിതി ജനൽ കൺവീനർ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സമരസമിതി സെക്രട്ടറി ഫാ. ജോൺ ഐപ്പ്, തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രൽ വികാരി ഫാ. സഖറിയാ കളരിക്കാട്, ഡീക്കൺ സോജൻ വാണാകുടിയിൽ, ഡീക്കൺ ജിബിൻ പുന്നശേരിയിൽ, ഡീക്കൺ എൽദോ ലീലാഭവനം, സഭാ മാനേജിംഗ് കമ്മിറ്റി മെമ്പർമാരായ തോമസ് തരകൻ, ഉമ്മച്ചൻ വേങ്കടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.