
തിരുവനന്തപുരം: സർട്ടിഫിക്കറ്റ് ഒഫ് എക്‌സലൻസ് അവാർഡ് വിതരണവും (ഗ്രേഡിംഗ് ) തൊഴിലാളികൾക്കുള്ള ഫെസിലിറ്റേഷൻ സെന്ററുകളുടെ (ശ്രമിക് ബന്ധു) ഉദ്ഘാടനവും മന്ത്റി ടി.പി. രാമകൃഷ്ണൻ നാളെ എറണാകുളത്ത് നിർവഹിക്കും.താജ് ഗേറ്റ് വേ ഹോട്ടലിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ അഡ്വ. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി എന്നിവർ മുഖ്യാതിഥികളാകും.