
തിരുവനന്തപുരം: എ.ഐ.സി.സി സാമൂഹ്യ മാദ്ധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസ് സോഷ്യൽ മീഡിയയിൽ അംഗമാകുക" എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. കെ.പി.സി.സി ആസ്ഥാനത്ത് വൈസ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു. 1800 1200 00044 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകിയോ. 7574000525 എന്ന നമ്പറിൽ വാട്സ് ആപ്പ് സന്ദേശം അയച്ചോ www.incsmw.in, incsmwarriors.com വെബ്‌സൈറ്റുകൾ വഴിയോ ആർക്കും കോൺഗ്രസ് പാർട്ടിയുടെ സാമൂഹ്യ മാദ്ധ്യമ പോരാളിയാകാമെന്ന് കെ.പി.സി.സി നേതൃത്വം അറിയിച്ചു. ഒരു പാർലമെന്റ് മണ്ഡലത്തിൽ 5000 പേരെ പരിശീലനം നൽകി കോൺഗ്രസ് സാമൂഹ്യമാദ്ധ്യമ വിഭാഗം വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ എ.ഐ.സി.സി സോഷ്യൽ മീഡിയ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മാത്യു ആന്റണി എന്നിവരും ലോഗോ പ്രകാശനത്തിൽ പങ്കെടുത്തു.