ddd

വെള്ളനാട്:വെള്ളനാട് മുണ്ടേല കാണിക്കപ്പെട്ടി നടയിൽ നാല് കടകളിൽ മോഷണം.കാണിക്കപ്പെട്ടി ജം‌ഗ്ഷനിലെ ബിസ്മി മൻസിലിൽ സലീമിന്റെ കട, സമീപത്തെ രഘുനാഥന്റെ ഹോട്ടൽ,മാവേലി സ്റ്റോറിന് സമീപത്തെ ജയചന്ദ്രൻ നായർ,സമീപത്തെ മിനി എന്നിവരുടെ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. രഘുനാഥന്റെ ഹോട്ടലിൽ നിന്നും2,000 രൂപയും സലീമിന്റെ കടയിൽ നിന്നും 3,500 രൂപയുടെ
സിഗരറ്റും1,800 രൂപയും മിനിയുടെ കടയിൽ നിന്ന് 1,100 രൂപയും ആണ് മോഷ്ടിച്ചത്. ജയചന്ദ്രൻ നായരുടെ കടയുടെ വാതിലിന്റെ പൂട്ട് തകർത്തിട്ടുണ്ട്.സമീപത്തെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ദ്യശ്യം പതിഞ്ഞിട്ടുണ്ട്.