തി​രുവനന്തപുരം : വഴുതയ്ക്കാട് ഗാന്ധി​നഗർ 327ൽ പരേതനായ പ്രൊഫ. കെ.എസ്. ലക്ഷ്മണ പണി​ക്കരുടെ ഭാര്യ കെ. സുശീല അമ്മ (92)നി​ര്യാതയായി​. മക്കൾ : എസ്. വത്സല, എസ്. മാലി​നി​ (റി​ട്ട. ടീച്ചർ), എസ്. ശ്രീലത (റി​ട്ട. പ്രൊഫ. എൻ.എസ്.എസ്. കോളേജ്). മരുമക്കൾ : എൻ. വേലായുധൻ നായർ (റി​ട്ട. ഡെ. ചീഫ് ആർക്കി​ടെക്ട്), ഡോ. വി​. ഉണ്ണി​ക്കൃഷ്ണൻ നായർ (റി​ട്ട. പ്രൊഫ. കേരള സർവകലാശാല), ജി​.കെ. ശശി​കുമാർ (റി​ട്ട. ഡെ.സെക്രട്ടറി​, ധനകാര്യ വകുപ്പ്). സംസ്കാരം വൈകി​ട്ട് നാലിന് ശാന്തി​കവാടത്തി​ൽ.

വി​ശ്വംഭരൻ നായർ

പൗഡിക്കോണം : കേരളാദി​ത്യപുരം സാവേരി തൊളി​ക്കോട് വീട്ടി​ൽ വി​ശ്വംഭരൻ നായർ (75) നി​ര്യാതനായി​. മക്കൾ: മി​നി​മോൾ (കൺ​സ്യൂമർഫെഡ്), അനീഷ് (ടീച്ചർ, കോട്ടൺ​ഹി​ൽ സ്കൂൾ), മരുമക്കൾ : ഗോപകുമാർ, ശൈലജ (ടീച്ചർ, കോട്ടൺ​ഹി​ൽ സ്കൂൾ). സഞ്ചയനം ഞായറാഴ്ച രാവി​ലെ 8.30ന്.

ബി​. സുകുമാരൻ നായർ

പത്താംകല്ല് : പുന്നറത്തല കലാവി​ഹാറി​ൽ എസ്. സുകുമാരൻ നായർ (61, റി​ട്ട എം.ഇ.എസ് ആക്കുളം, കൊച്ചി​) നി​ര്യാതനായി​. ഭാര്യ: ബീനാറാണി​ എം.എസ്. മക്കൾ: ശ്രീലക്ഷ്മി​, അരുൺ​കുമാർ. സഞ്ചയനം ഞായർ രാവി​ലെ 8.30ന്.