
തിരുവനന്തപുരം: നാലാം തരം, ഏഴാം തരം തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ആറു മാസമാണ് കോഴ്സ് കാലയളവ്. ഏഴാം തരം തുല്യതയ്ക്ക് നാലാം തരം വിജയിച്ചിരിക്കണം. അപേക്ഷകർ 15 വയസ് പൂർത്തിയായവർ ആയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള തുടർ/വികസന വിദ്യാകേന്ദ്രങ്ങളിലെ പ്രേരക്മാരെ സമീപിക്കുക. ഫോൺ: 9496877913, 9495408198
ബി.ഫാം അലോട്ട്മെന്റ്
തിരുവനന്തപുരം: മോപ്അപ് അലോട്ട്മെന്റിനു ശേഷം ഒഴിവുവന്ന ബി.ഫാം സീറ്റുകളിലേക്ക് എൻട്രൻസ് കമ്മിഷണർ നടത്തിയ അലോട്ട്മെന്റ് www.cee.kerala.gov.in ൽ. 15ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471-2525300
സാന്ത്വന സ്പർശത്തിൽ പരിഗണിക്കില്ല
തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ പരിഗണിക്കുകയും വിവിധ തലങ്ങളിൽ നിരസിക്കപ്പെടുകയും ചെയ്ത എ.പി.എല്ലിൽ നിന്ന് ബി.പി.എല്ലിലേക്ക് മാറാനുള്ള അപേക്ഷ, ലൈഫ് പദ്ധതിക്കുള്ള അപേക്ഷ, പട്ടയം, 2018 ലെ പ്രളയദുരിതാശ്വാസം, പ്രളയദുരിതാശ്വാസത്തുക വർദ്ധിപ്പിച്ച് നൽകുക എന്നീ ആവശ്യങ്ങൾ വിവിധ ജില്ലകളിൽ നടക്കുന്ന സാന്ത്വന സ്പർശം പരിപാടിയിൽ ഉൾപ്പെടുത്തില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.
സൗജന്യ പരീക്ഷാ പരിശീലനം
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുളള കെ-മാറ്റ്, സി-മാറ്റ് പ്രവേശന പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) ഓൺലൈനായി രണ്ടാഴ്ചത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും. ആദ്യം അപേക്ഷിക്കുന്ന 250 വിദ്യാർത്ഥികൾക്കാണ് അവസരം. താത്പര്യമുള്ളവർ htthp://bit.ly/kmatmockregtsiration എന്ന ലിങ്ക് വഴിയോ 8547618290 എന്ന ഫോൺ നമ്പർ വഴിയോ പേര് രജിസ്റ്റർ ചെയ്യണം
നിഷിൽഗസ്റ്റ് ലക്ചററുടെ ഒഴിവ്
തിരുവനന്തപുരം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ് ) അനാട്ടമിയിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 22. വിശദവിവരങ്ങൾക്ക് http://nish.ac.in/others/career.