
വർക്കല: വർക്കലയിൽ നിർമ്മാണം പൂർത്തിയാക്കിയ രാജ്യത്തെ പ്രഥമ പൊതുമേഖല സംരംഭമായ
രഗകലാ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈൻ വഴിയാണ് മുഖ്യമന്ത്രി രംഗകലാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
വിനോദസഞ്ചാരമേഖലയ്ക്ക് പുത്തൻ ഊർജ്ജമേകാൻ രംഗകലാകേന്ദ്രത്തിന് സാധിക്കുമെന്ന് മുഖ്യ മന്ത്രി പറഞ്ഞു. അടൂർ ഗോപാലകൃഷ്ണൻ ഭദ്രദീപം തെളിയിച്ചു. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
വിവിധ പാരമ്പര്യ- തനത് കലകൾ പഠിക്കാനും പഠിപ്പിക്കാനുമുള്ള വിദ്യാഭ്യാസകേന്ദ്രമായി രംഗകലാകേന്ദ്രം മാറുമെന്ന് വി. ജോയി എം.എൽ.എ പറഞ്ഞു. രംംഗകലാ കേന്ദ്രം മുഖ്യ ഉപദേഷ്ടാവ് അടൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
വിവിഡ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വി. രാമചന്ദ്രൻ പോറ്റി, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ചീഫ് ഡോ. വി. സന്തോഷ്, വർക്കല മുൻസിപ്പൽ ചെയർമാൻ കെ.എം. ലാജി, വൈസ് ചെയർപേഴ്‌സൺ കുമാരി സുദർശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗം ഗീത നസിർ, വി. രഞ്ജിത്ത്, കെ. രഘുനാഥൻ, അഡ്വ. എസ്. കൃഷ്ണകുമാർ, ദാവൂദ്, വാർഡ് കൗൺസിലർ സി. അജയകുമാർ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സൂര്യ എന്നിവർ സംസാരിച്ചു. രംഗകലാ കേന്ദ്രത്തിന് ശിലാഫലകം ജോയി എം.എൽ.എ അനാച്ഛാദനം ചെയ്തു. അടൂർ ഗോപാലകൃഷ്ണൻ, ജോയി എം.എൽ.എ എന്നിവരെ ചടങ്ങിൽ ആദരിച്ചു.