ktda

കാട്ടാക്കട: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ കാട്ടാക്കട നിയോജക മണ്ഡലം സ്വാഗത സംഘം കമ്മിറ്റി ഓഫീസ് കാട്ടാക്കടയിൽ എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കാട്ടാക്കട സുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം. മണികണ്ഠൻ, കെ.പി.സി ജനറൽ സെക്രട്ടറി മണക്കാട്ട് സുരേഷ്, സെക്രട്ടറിമാരായ സൂരജ് രവി, ആർ.വി. രാജേഷ്, നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ഡി.സി.സി സെക്രട്ടറിമാരായ മുത്തു കൃഷ്ണൻ എം.ആർ. ബൈജു, എം. മഹേന്ദ്രൻ, പേയാട് ശശി ബാലരാമപുരം ഖരീം, ശ്യാം, സുരേഷ് കാട്ടാക്കട വിജയൻ, ശ്യാംലാൽ കാട്ടാക്കട രാമു, എം.എം. അഗസ്ത്യൻ എന്നിവർ സംസാരിച്ചു.