theatre

തിരുവനന്തപുരം: ജയിൽ അന്തേവാസികളുടെ മാനസിക സംഘർഷം കുറയ്ക്കാനും സമൂഹത്തോടുള്ള സ്‌നേഹവും കാരുണ്യവും വളർത്താനും സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ജയിൽ വകുപ്പും സംയുക്തമായി പൂജപ്പുര സെൻട്രൽ ജയിലിൽ ആരംഭിച്ച തിയേറ്റർ തെറാപ്പി മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. നടനും എം.എൽ.എയുമായ മുകേഷ് മുഖ്യാതിഥിയായിരുന്നു.

പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡി.ഐ.ജി എസ്. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ. സുജ സൂസൻ ജോർജ്ജ്, ഡോ. പി.എസ്. ശ്രീകല, ഗിരിജ സേതുനാഥ് എന്നിവർ പ്രസംഗിച്ചു. ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ നായർ സ്വാഗതവും റോബിൻ സേവ്യർ നന്ദിയും പറഞ്ഞു. വിനോദ് നരനാട്ടിന്റെ വെന്റ്രിലോക്കിസവും കാർഷിക ഗാനങ്ങളുടെ മെഡ്ലെ അവതരണവും ഉദ്ഘാടനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. ഫെബ്രുവരി 11 മുതൽ 17 വരെ കൾച്ചർ, അഗ്രികൾച്ചർ, അക്വാകൾച്ചർ എന്നീ വിഷയങ്ങളിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന നാടക പരിശീലന കളരിയും ജൈവ കാർഷിക പരിശീലന കളരിയും മത്സ്യകൃഷി പരിശീലന കളരിയും തിയേറ്റർ തെറാപ്പിയുടെ ഭാഗമായി നടക്കും.