
പാറശാല:പാറശാല ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ സഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്തു. പാറശാല സ്വാതി കല്യാണ മണ്ഡപത്തിൽ പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.ആർ. സലൂജ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവേഡിസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ആര്യദേവൻ, ജെ. ജോജി, സെക്രട്ടറി വി. സുരേന്ദ്രൻ, പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.