
ബാലരാമപുരം : സംസ്ഥാന സർക്കാർ അംബേദ്കർ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി പള്ളിച്ചൽ പഞ്ചായത്തിലെ തേരിക്കവിള കോളനിയിൽ നടപ്പിലാക്കിയ ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്. രാജേഷ് സ്വാഗതം പറഞ്ഞു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക,ബ്ലോക്ക് പഞ്ചായത്ത് മെബർ എ.ടി.മനോജ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശശികല, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.