
തിരുവനന്തപുര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അയത്തിൽ തങ്കപ്പൻ അനുസ്മരണം ജില്ലാ കോൺഗ്രസ് പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. കെ.എസ്. ശബരീനാഥൻ എം.എൽ.എയും ജനറൽ സെക്രട്ടറി കെ. വിക്രമൻ നായരും മുഖ്യപ്രഭാഷണങ്ങൾ നടത്തി. കൗൺസിൽ യോഗം സംസ്ഥാന ട്രഷറൽ ബി.സി. ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ആർ. രാജൻ കുരുക്കൾ, അഡ്വ. കെ.ആർ. കുറുപ്പ്, ജി. പരമേശ്വരൻ നായർ, നദീറാ സുരേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി തെങ്ങുംകോട് ശശി വാർഷിക റിപ്പോർട്ടും ട്രഷറർ മറുകിൽ ശശി വരവ്ചെലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികളായി വി. ബാലകൃഷ്ണൻ (ജില്ലാ പ്രസിഡന്റ്), തെങ്ങുംകോട് ശശി(സെക്രട്ടറി), മറുകിൽ ശശി(ട്രഷററർ), ജെ. രാജേന്ദ്രകുമാർ, ഇ. രാമകുമാർ, ആർ. രവികുമാർ, മുരളി നെയ്യാറ്റിൻകര, വി. ദയാനന്ദൻ (വൈസ് പ്രസിഡന്റുമാർ ), വി. ബാഹുലേയൻ, എം. വിൽസൺ, അമൃതാകൗർ, ജി. സൈറസ്, പി. വേലപ്പൻ(ജോയിന്റ് സെക്രട്ടറി), അഡ്വ. ബാല ഗിരിജമ്മാളി(വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ), എസ്.ജെ. വിജയൻ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.