ksrtc-

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ളിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സ്‌കാനിയ, വോൾവോ ബസുകളിലെ ടിക്കറ്റ് നിരക്കിൽ ഇന്നു മുതൽ 30 ശതമാനം ഇളവ് നൽകും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയകരമെങ്കിൽ വ്യാപിപ്പിക്കും. അന്തർ സംസ്ഥാന ബസുകളിൽ നേരത്തേ നിരക്ക് കുറച്ചിരുന്നു. ജൻറം എ.സി ബസുകളിലെ യാത്രാ നിരക്കും കുറച്ചു. കിലോമീറ്ററിന് 187 പൈസ എന്നത് 125 പൈസയാക്കി. മിനിമം നിരക്ക് 26 രൂപ തന്നെ. യാത്രക്കാരുടെ കുറവാണ് നടപടിക്ക് കാരണം.