jayarajan

തിരുവനന്തപുരം: സെക്രട്ടേറിയറ്രിന് മുന്നിൽ തൊഴിൽ രഹിതരുടെ പേരിൽ നടക്കുന്ന സമരം പ്രഹസനമാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. അവരൊന്നും പി.എസ്. സി ലിസ്റ്റിൽ ഉള്ളവരല്ല. യൂത്ത് കോൺഗ്രസുകാരാണ് സമരം ചെയ്യുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരും സമരം ചെയ്യുന്നുണ്ട്. ലിസ്റ്റിൽ ഉള്ളവർ സമരം ചെയ്യുന്നുണ്ടെന്ന് പറ‌ഞ്ഞപ്പോൾ ചിലപ്പോൾ കുറച്ചുപേർ കാണുമായിരിക്കുമെന്നും ആരോ പ്രേരിപ്പിച്ചാണ് അവർ സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറുപേരെ ജോലിക്ക് വേണ്ടിടത്ത് ആയിരം പേരുടെ ലിസ്റ്റ് എന്തിനാണ്. അക്കാര്യങ്ങൾ പി.എസ്.സി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.