xxx

കിളിമാനൂർ:പ്രായ പൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്ക് കടന്ന പിതാവിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുകയും പൊലീസ് കേസ്‌ രജിസ്റ്റർ ചെയ്യുകയും ചെയ്തത്. പ്രതി വിദേശത്തേയ്ക്ക് രക്ഷപ്പെട്ടതിനെ തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് രഹസ്യമായി നാട്ടിൽ വരാൻ ശ്രമിക്കവെ മധുര എയർപോർട്ടിൽ നിന്നാണ് പ്രതി പിടിയിലായത്.

കിളിമാനൂർ ഇൻസ്പെക്ടർ കെ. ബി.മനോജ്‌ കുമാറിന്റെ നിർദേശപ്രകാരം എസ്.ഐമാരായ ജയേഷ്, ഷാജി, സി.പി.ഒ രജിത്ത് രാജ് എന്നിവർ മധുര എമിഗ്രഷൻ യൂണിറ്റിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.